ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർ മരിച്ചു. അഞ്ച് സൈനികർക്ക് പരിക്കേറ്റു.
പൂഞ്ചിലെ ബില്‍നോയ് പ്രദേശത്ത് ചൊവ്വാഴ്ചവൈകീട്ടായിരുന്നു അപകടം. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ (11 എംഎല്‍ഐ) വാഹനം നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോര പോസ്റ്റിലേക്ക് പോകുന്നതിനിടെ കുത്തനെയുള്ള 350 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയിട്ടുണ്ട്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്