ഹൈദരാബാദ്: ഹൈദരാബാദ് പൊലീസ് അല്ലു അർജുനെതിരെ പുതിയ കേസെടുത്തു.
പുഷ്പ 2 വിലെ രംഗങ്ങൾ പൊലീസിനെയും നിയമപാലകരെയും അവഹേളിക്കുന്നുവെന്ന് കാണിച്ച് തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സിനിമയിലെ ഒരു രംഗം പൊലീസുകാരെ അവഹേളിക്കുന്നുവെന്നാണ് കേസ്.
അല്ലു അർജുന് പുറമെ സിനിമയുടെ സംവിധായകൻ സുകുമാർ, നിർമാതാക്കൾ എന്നിവർക്കെതിരെ തീൻമാർ മല്ലന്ന നൽകിയ പരാതിയിലാണ് കേസ്.
ഫഹദ്‍ ഫാസിൽ അവതരിപ്പിച്ച ഭൻവർ സിങ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രം നീന്തൽ കുളത്തിൽ വീഴുമ്പോൾ അല്ലു അർജുന്റെ കഥാപാത്രം അതിലേക്ക് മൂത്രമൊഴിക്കുന്നതാണ് രംഗം. ഈ രംഗം പൊലീസ് സേനയെയും നിയമപാലകരെയും അവഹേളിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്