ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങൾക്ക് കഷ്ടകാലം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ,യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവർ റാങ്കിങില്‍ താഴേക്ക് വീണു. അതേസമയം കെഎല്‍ രാഹുലിന് റാങ്കിങില്‍ നേട്ടമുണ്ട്.
രോഹിത് അഞ്ച് സ്ഥാനം നഷ്ടപ്പെട്ട് 35ാം റാങ്കിലേക്ക് താഴ്ന്നു. കോഹ്‌ലിക്ക് ഒരു സ്ഥാനം നഷ്ടമായി. താരം നിലവില്‍ 21ാം റാങ്കില്‍ ആണ്. പെര്‍ത്ത് ടെസ്റ്റിലെ സെഞ്ച്വറിക്ക് പിന്നാലെ യശസ്വി ജയ്‌സ്വാള്‍ രണ്ടാം റാങ്കിലേക്ക് കയറിയിരുന്നു. എന്നാല്‍ പിന്നീട് തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ താരം അഞ്ചാം റാങ്കിലേക്ക് താഴ്ന്നു. ഒരു സ്ഥാനമാണ് നഷ്ടമായത്. കെഎല്‍ രാഹുല്‍ 10 സ്ഥാനം ഉയര്‍ന്ന് 40ാം റാങ്കില്‍ ആണ് .
ബാറ്റിങ് റാങ്കില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാമൻ. സഹ താരം ഹാരി ബ്രൂക് രണ്ടാമതും കിവി ബാറ്റര്‍ കെയ്ന്‍ വില്ല്യംസന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ത്യക്കെതിരെ തിളങ്ങിയ ട്രാവിസ് ഹെഡ്ഡ് ഒരു സ്ഥാനം ഉയര്‍ന്ന് നാലാമതായി.
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ.ഇതിഹാസ സ്പിന്നര്‍ ആര്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പമാണ് ബുംറയും പേരെഴുതി വച്ചത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റുകളാണ് ബുംറ ഇത്തവണ കുറിച്ചത്.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബുംറ 9 വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെ താരത്തിന് 14 റേറ്റിങ് പോയിന്റുകള്‍ അധികമായി ലഭിച്ചു.
മൊത്തം 904 പോയിന്റുകളോടെയാണ് താരം ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. രണ്ടാം റാങ്കിലുള്ള കഗിസോ റബാഡയേക്കാള്‍ 48 റേറ്റിങ് പോയിന്റുകളാണ് ബുംറയ്ക്കുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്