ഇന്ത്യയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ട്രാവിസ് ഹെഡ് കളിക്കും. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടർന്ന് ഫിറ്റ്‌നസ് ടെസ്റ്റ് പൂർത്തിയാക്കിയ ശേഷം കളിക്കുമെന്ന് ഉറപ്പായി. നാലാം മത്സരത്തിൽ താരം കളിക്കില്ലെന്ന് വാർത്തകളുണ്ടായിരുന്നു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന നാലാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങളോടെ ഓസ്‌ട്രേലിയ ഇറങ്ങും.
മൂന്ന് മത്സരങ്ങളിൽ ഓപ്പൺ ചെയ്ത യുവതാരം നഥാൻ മക്‌സ്വീനിയും പരിക്കേറ്റ സൂപ്പർ താരം ജോഷ് ഹേസിൽവുഡും നാലാം മത്സരത്തിൽ ഓസ്‌ട്രേലിയയുടെ അവസാന ഇലവനിൽ ഇടം നേടിയില്ല. മക്‌സ്വീനിക്ക് പകരം മറ്റൊരു യുവതാരം സാം കോൺസ്റ്റാസ് ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കും.
ജോഷ് ഹേസിൽവുഡിന് പകരം മറ്റൊരു പേസ് ബൗളർ സ്‌കോട്ട് ബോളണ്ട് കളിക്കും. അഡ്‌ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഹേസിൽവുഡിന് പരിക്കേറ്റപ്പോഴാണ് ബോളണ്ട് കളത്തിലിറങ്ങിയത്. രണ്ട് മത്സരങ്ങളിലും അഞ്ച് വിക്കറ്റ് നേട്ടം.
നാളെയാണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയ അഡ്‌ലെയ്ഡിൽ ശക്തമായി തിരിച്ചുവന്നു.
ഗാബയിൽ നടന്ന മൂന്നാം മത്സരം സമനിലയിൽ അവസാനിച്ചു. നാലാം മത്സരത്തിൽ ജയം ഇരു ടീമുകൾക്കും അനിവാര്യമാണ്. ഇന്ത്യ ജയിച്ചാൽ ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നിലനിർത്താം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്