കൊച്ചി ∙ ദക്ഷിണേന്ത്യയിലെ ആഡംബര ടൂറിസം ട്രെയിനായ ഗോൾഡൻ ചാരിയറ്റ് ഇടിച്ച് അതിഥിത്തൊഴിലാളി മരിച്ചു കമലേഷ് എന്ന അതിഥിത്തൊഴിലാളി മരിച്ചു.
വെല്ലിങ്ടൻ ഐലൻഡിലെ ഉപയോഗിക്കാതെ കിടക്കുന്ന റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിനു മുൻപ് വാത്തുരുത്തിക്കടുത്തു വച്ചായിരുന്നു ദുരന്തം. ഈ ട്രാക്കിലൂടെ മുൻപ് ഒരു ചരക്കു ട്രെയിൻ കടന്നുപോയത് 2 വർഷം മുൻപായിരുന്നു.
2022ലും ഗോൾഡൻ ചാരിയറ്റ് ഇവിടെയെത്തിയിരുന്നു. എന്നാൽ ട്രെയിൻ വരുന്ന വിവരത്തിനു മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.
അതിഥി തൊഴിലാളികളടക്കമുള്ളവർ റെയിൽ പാളത്തിലിരുന്ന് ഫോൺ ചെയ്യുന്നതും മറ്റും പതിവാണ്. ഇത്തരത്തിൽ റെയിൽപാളത്തിൽ ഇരിക്കുമ്പോൾ മുന്നറിയിപ്പില്ലാതെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
ട്രെയിൻ ഇതിനു പിന്നാലെ ഐലൻഡിലെ സ്റ്റേഷനിലേക്ക് പോയി. പിന്നീട് ഇതുവഴി വന്ന ഒരാളാണ് ട്രെയിൻ ഇടിച്ച് ഒരാൾ കിടക്കുന്നത് കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. ഇയാളുടെ പോക്കറ്റിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്