പാലക്കാട് : വാളയാർ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എം.ജെ. സോജന് ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി.
മരിച്ച പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയാണ് തള്ളിയത്. സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റ് നല്‍കുന്നത് തടഞ്ഞുവയ്ക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നവംബറില്‍ സോജനെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരായ ക്രിമിനല്‍ കേസ് തുടരാന്‍ നിർദേശം നല്‍കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം.
വാളയാർ പെണ്‍കുട്ടികള്‍ക്കെതിരെ സ്വകാര്യ ചാനലില്‍ എം.ജെ. സോജന്‍ നടത്തിയ അപകീർത്തികരമായ പരാമർശത്തിന്‍റെ പേരിലായിരുന്നു ക്രമിനല്‍ക്കേസ്.
സെപ്റ്റംബർ 11നാണ് പോക്സോ നിയമം 23(1) പ്രകാരമുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയത്. സോജന്‍റെ പരാമർശത്തിലെ വസ്തുത പരിശോധിക്കാതെ സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും മാധ്യമപ്രവർത്തകർക്കുമെതിരെ ആവശ്യമെങ്കില്‍ കേസെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്