തിരുവല്ലയില്‍ ക്രിസ്‌തുമസ്‌  കരോള്‍ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്ക്

DECEMBER 24, 2024, 8:18 PM

പത്തനംതിട്ട: തിരുവല്ലയില്‍ ക്രിസ്‌തുമസ്‌ കരോള്‍ സംഘത്തിന് നേരെ ആക്രമണം. തിരുവല്ല കുമ്പനാട്ടാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പതിനഞ്ച് ആളുകളുള്ള അക്രമി സംഘമാണ് കരോള്‍ സംഘത്തെ ആക്രമിച്ചതെന്നാണ് വിവരം.

ഈആര്‍സി കുമ്പനാട് ദേവാലയത്തിലെ കരോള്‍ സംഘത്തെയാണ് ആക്രമിച്ചത്. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം. സംഘം അകാരണമായി ആക്രമിച്ചു എന്നാണ് സംഘം വ്യക്തമാക്കുന്നത്. പ്രദേശവാസികളായ ആളുകള്‍ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും  വൈകാതെ അവരെ പിടികൂടുമെന്നും കോയിപ്രം പൊലീസ് അറിയിച്ചു.

പാസ്റ്റര്‍ ജോണ്‍സന്‍, നെല്ലിക്കാല സ്വദേശി മിഥിന്‍, സജി ,ഷൈനി എന്നിവരുള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. മദ്യ ലഹരിയില്‍ കരോള്‍ സംഘത്തെ ആക്രമിച്ചതിന് കോയിപ്രം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കുമ്പനാട് സ്വദേശി വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam