സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സംവിധായകന്‍ സുകുമാർ 

DECEMBER 24, 2024, 9:05 PM

അല്ലുഅർജുനെ നായകനാക്കി  സുകുമാർ സംവിധാനം  ചെയ്ത പുഷ്പ 2: ദി റൂൾ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഡിസംബർ 5 ന് റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ഇതിനകം 1200 കോടി കളക്ഷന്‍ ആഗോള ബോക്സോഫീസില്‍ നേടിയിട്ടുണ്ട്. 

ഇപ്പോഴിതാ  പുഷ്പ 2 വിന്‍റെ റെക്കോർഡ് വിജയത്തിന് പിന്നാലെ  സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സുകുമാർ.

അടുത്തിടെ ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ സുകുമാർ പങ്കെടുത്തിരുന്നു, അവിടെ നടന്ന ചോദ്യത്തോരത്തില്‍ ഏത് കാര്യത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് സുകുമാര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ 'സിനിമ' എന്ന് മറുപടി പറഞ്ഞു.

vachakam
vachakam
vachakam

സംവിധായകന്‍റെ അരികിലിരുന്ന നടൻ രാം ചരൺ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു സുകുമാറിന്‍റെ പ്രതികരണം. രാം ചരൺ പെട്ടെന്ന് സുകുമാറിൽ നിന്ന് മൈക്ക് വാങ്ങി, നിങ്ങള്‍ ഒരിക്കലും സിനിമ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു. 

ഹൈദരാബാദിൽ യുവതിയുടെ മരണത്തിനിടയാക്കിയ പുഷ്പ 2 പ്രീമിയര്‍ ദുരന്തം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കവെയാണ് സുകുമാറിന്‍റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

ഡിസംബർ 4 ന് നടൻ അല്ലു അർജുൻ പുഷ്പ 2 പ്രീമിയര്‍ നടന്ന ഹൈദരബാദ് സന്ധ്യ തീയറ്ററില്‍ അപ്രതീക്ഷിത സന്ദർശനം നടത്തിയതിനാല്‍ ഉണ്ടായ അപ്രതീക്ഷിത തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam