ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ ലിവർപൂൾ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. മത്സരത്തിൽ ലിവർപൂളിനൊപ്പം സൂപ്പർതാരം മുഹമ്മദ് സലാഹ് തന്റെ ഫുട്‌ബോൾ കരിയറിലെ ഒരു നിർണായകമായ നേട്ടം സ്വന്തമാക്കിയിരുന്നു.
മത്സരത്തിൽ ഒരു ഗോളാണ് സലാഹ് നേടിയത്. ഇതോടെ ലിവർപൂളിനൊപ്പം ആൻഫീൽഡിൽ 100 ഗോളുകൾ പൂർത്തിയാക്കാനും സലാഹിന് സാധിച്ചു. റോബി ഫൗളറിന് ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ലിവർപൂൾ താരമാണ് സലാഹ്. വളരെ കുറച്ചു താരങ്ങൾ മാത്രമാണ് ഹോം ഗ്രൗണ്ടിൽ 100 ഗോളുകൾ എന്ന ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. അലൻ ഷിയറർ, വെയ്ൻ റൂണി, ആൻഡി കോൾ, സെർജിയോ അഗ്യൂറോ, ഹാരി കെയ്ൻ, ആൻഡി കോൾ, തിയറി ഹെൻറി എന്നീ താരങ്ങളാണ് ഈ നേട്ടം ഇതിനു മുമ്പ് കൈവരിച്ചിട്ടുള്ളത്.
മത്സരത്തിൽ ജോർദാൻ അയൂവിലൂടെ ലെസ്റ്റർ സിറ്റിയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ പിന്നീടുള്ള നിമിഷങ്ങളിൽ ലിവർപൂൾ മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വരികയായിരുന്നു. കോഡി ഗാക്‌പോ(45+1), കർട്ടിസ് ജോൺസ്(49). സലാഹ്(82) എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.
വിജയത്തോടെ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ് ലിവർപൂൾ. നിലവിൽ 17 മത്സരങ്ങളിൽ നിന്നും 13 വിജയവും മൂന്നു സമനിലയും ഒരു തോൽവിയും അടക്കം 42 പോയിന്റാണ് ലിവർപൂളിന്റെ കൈവശമുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഡിസംബർ 29ന് വെസ്റ്റ്ഹാം യൂണൈറ്റഡിനെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്