മാഹി: പുതുച്ചേരിയില്‍ ഇന്ധനികുത വർധിപ്പിച്ചതിനെ തുടർന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടുന്നു. ജനുവരി ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
നിലവില്‍ മാഹിയില്‍ പെട്രോളിന് 13.32 ശതമാനം നികുതി എന്നത് 15.74 ശതമാനമായും ഡീസലിന്റേത് 6.91 എന്നതില്‍നിന്ന് 9.52 ശതമാനവുമായാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് നാലു രൂപയോളം കൂടും.
നിലവില്‍ മാഹിയിലെ പെട്രോള്‍ വില ലിറ്ററിന് 91.92 രൂപയും ഡീസലിന് 81.90 രൂപയുമാണ്. കേരളത്തില്‍ പെട്രോള്‍ വില 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. കേരളത്തെ അപേക്ഷിച്ച് മാഹിയില്‍13 രൂപയുടെ കുറവുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്