ലീഡെടുത്തിട്ടും തോറ്റു ചെൽസി

DECEMBER 28, 2024, 3:10 AM

പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ചെൽസി ഫുൾഹാമിനെതിരെ ലീഡെടുത്തിട്ടും 1-2ന്റെ തോൽവി വഴങ്ങി. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ 16-ാം മിനിട്ടിൽ കോൾ പാൽമർ ചെൽസിയെ മുന്നിലെത്തിച്ചതാണ്.

എന്നാൽ അവസാന നിമിഷങ്ങളിൽ ഹാരി വിൽസണും (82-ാം മിനിട്ട്), റോഡ്രിഗോ മുനിസും (90+5) നേടിയ ഗോളുകളിലൂടെ ഫുൾഹാം ജയം തട്ടിയെടുക്കുകയായിരുന്നു.

ചെൽസിക്ക് 18 മത്സരങ്ങളിൽ നിന്ന് 35 പോയിന്റും എട്ടാം സ്ഥാനത്തുള്ള ഫുൾഹാമിന് 28 പോയിന്റുമാണുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam