നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റ് ടോട്ടനം ഹോട്‌സ്പർ

DECEMBER 27, 2024, 8:48 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്‌സ്പറിന്റെ കഷ്ടകാലം തുടരുന്നു. മുൻ പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോയുടെ നോട്ടിങ്ഹാം ഫോറസ്റ്റിനോട് അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിനാണ് അവർ പരാജയപ്പെട്ടത്.

ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്കും ഫോറസ്റ്റ് കയറി. കണക്കിൽ ടോട്ടനം ആധിപത്യം ഉണ്ടായിട്ടും ഒരൊറ്റ ഗോൾ നേടി ഫോറസ്റ്റ് മത്സരം സ്വന്തം പേരിൽ എഴുതി.

28-ാമത്തെ മിനിറ്റിൽ അത്യുഗ്രൻ കൗണ്ടർ അറ്റാക്കിൽ നിന്നു മോർഗൻ ഗിബ്‌സ് വൈറ്റിന്റെ പാസിൽ നിന്നു ഗോൾ നേടിയ ആന്റണി എലാങ ഫോറസ്റ്റ് ജയം കുറിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ പ്രതിരോധ താരം സ്‌പെൻസിന് രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ടോട്ടനം 10 പേരായി ചുരുങ്ങിയിരുന്നു.

vachakam
vachakam
vachakam

ലീഗിൽ നിലവിൽ 11 സ്ഥാനത്തുള്ള ടോട്ടനത്തിന്റെ കഷ്ടകാലം തുടരുകയാണ്. കഴിഞ്ഞ കളികളിൽ ഒന്നും ജയം കാണാത്തത് കൊണ്ട് അവരുടെ പരിശീലകൻ ആഞ്ചെക്ക് മേൽ വലിയ സമ്മർദ്ദം ആണ് ഉള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam