ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ഇപ്‌സ്വിച്ച് ടൗണിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി ആഴ്‌സണൽ. പരിക്കേറ്റ ബുകയോ സാക ഇല്ലാതെ ഇറങ്ങിയ ആഴ്‌സണൽ നന്നായി പ്രതിരോധിച്ച് ഇപ്‌സ്വിച്ച് ടൗണിന് വലിയ അവസരങ്ങൾ ഒന്നും നൽകിയില്ല. എന്നാൽ 23-ാമത്തെ മിനിറ്റിൽ ലഭിച്ച അവസരത്തിൽ നിന്നു ട്രോസാർഡ് നൽകിയ മികച്ച ക്രോസിൽ നിന്നു ഗോൾ കണ്ടത്തിയ കായ് ഹാവർട്‌സാണ് ആഴ്‌സണലിന് ജയം സമ്മാനിച്ചത്.
സീസണിൽ പ്രീമിയർ ലീഗിൽ ഹാവർട്‌സ് നേടുന്ന ഏഴാം ഗോളായിരുന്നു ഇത്. ഇപ്‌സ്വിച്ചിന് ഒരവസരവും നൽകാൻ ആഴ്‌സണൽ തയ്യാറായില്ല. രണ്ടാം പകുതിയിൽ കോർണറിൽ നിന്നു ഗബ്രിയേലിന്റെ ഹെഡർ സെന്റീമീറ്റർ വ്യത്യാസത്തിലാണ് പുറത്ത് പോയത്.
മറ്റൊരു കോർണറിൽ നിന്നു റൈസിന്റെ മികച്ച വോളി ഇപ്‌സ്വിച്ച് പ്രതിരോധം തടഞ്ഞു. മെറീനോയുടെ മികച്ച ഷോട്ട് ഗോൾ കീപ്പറും തടഞ്ഞു. അവസാനം ഒറ്റ ഗോളിന് ആഴ്‌സണൽ ജയം സ്വന്തമാക്കുക ആയിരുന്നു.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ബ്രൈറ്റണും ബ്രന്റ്‌ഫോർഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്