വഡോദര: വെസ്റ്റിൻഡീസിനെതിരെ വനിതാ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 5 വിക്കറ്റിന്റെ ജയം നേടി പരമ്പര 3-0ത്തിന് ഇന്ത്യ തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 38.5 ഓവറിൽ 162 റൺസിന് ഓൾൗട്ടായി.
മറുപടിക്കിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 28.5 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (167/5). 6 വിക്കറ്റ് വീഴ്ത്തിയും ബാറ്റിംഗിൽ നിർണായക സമയത്തെത്തി പുറത്താകാതെ 39 റൺസ് നേടുകയും ചെയ്ത ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ വിജയശില്പിയും കളിയിലെ താരവും.
മൂന്ന് മത്സരങ്ങളിൽനിന്ന് ആകെ 10 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ രേണുകയാണ് പരമ്പരയിലെ താരം. ഇന്നലെ രേണുക 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. 3-ാംതവണയാണ് ദീപ്തി ഏകദിനത്തിൽ ഒരിന്നിംഗ്‌സിൽ അഞ്ചോ അതിൽ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്നത്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ അഞ്ചോ അതിൽ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ വനിതാ താരമാണ് ദീപ്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്