കൂത്തുപറമ്ബ്: കൂത്തുപറമ്ബ് താലൂക്ക് ആസ്പത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം. ആസ്പത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
നടി മയക്കുമരുന്ന് ലഹരിയിലായിരുന്നെന്ന് ആസ്പത്രി ജീവനക്കാർ പറഞ്ഞു.മട്ടന്നൂർ ലോഡ്ജില്‍ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് കൂടെയുള്ളവർ ആസ്പത്രിയിലെത്തിച്ചത്.
ആസ്പത്രിയില്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും അവിടെയുള്ള ജീവനക്കാരുടെയും രോഗികളുടെയും നേരേ അവർ തട്ടിക്കയറി. പരാക്രമം തുടർന്നതോടെ ആസ്പത്രി അധികൃതർ മട്ടന്നൂർ പോലീസില്‍ വിവരമറിയിച്ചു.
തുടർന്ന് മണിക്കൂറുകള്‍ക്കുശേഷം ഇവരെ ആംബുലൻസില്‍ പോലീസ് അകമ്ബടിയോടെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്