എറണാകുളം; അങ്കമാലി അതിരൂപതയിലെ വിമത വൈദികർക്കെതിരെ നടപടി കടുപ്പിച്ച് സീറോ മലബാർ സഭ. പരസ്യമായി കുർബാന അർപ്പിക്കുന്നതിനും കുമ്ബസാരിപ്പിക്കുന്നതിനും വൈദികർക്ക് വിലക്കേർപ്പെടുത്തി.
ബസിലിക്കയുടെയും ഇടവകളുടെയും ചുമതലകള്‍ ഒഴിയാത്ത സാഹചര്യത്തിലാണ് നടപടി. എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാദർ വർഗീസ് മണവാളൻ ഉള്‍പ്പെടെ നാലു വൈദികർക്കെതിരെയാണ് സീറോ മലബാർ സഭ നേതൃത്വം നടപടി കടുപ്പിച്ചിട്ടുള്ളത്.
ഒരാഴ്ച മുമ്പ് ബസിലിക്കയുടെ ചുമതല ഒഴിഞ്ഞ് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ ഫാദർ വർഗീസ് മണവാളന് നിർദ്ദേശം നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് വൈദിക വൃത്തിയില്‍ നിന്നും വിലക്കിക്കൊണ്ട് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന്‍റെ പുതിയ ഉത്തരവ്. പരസ്യമായി കുർബാന അർപ്പിക്കുന്നതിനും കുമ്ബസാരിപ്പിക്കുന്നതിനും വിലക്കുണ്ട്.
തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ പള്ളികളിലെ വികാരിമാരായ ഫാ ജോഷി വേഴപ്പറമ്ബില്‍, ഫാ. തോമസ് വാളൂക്കാരൻ, ഫാ ബെന്നി പാലാട്ടി എന്നിവർക്കെതിരെയും സമാന നടപടിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്