പത്തനംതിട്ട: പെരിയ കൊലപാതകക്കേസില്‍ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് മുതിർന്ന സി.പി.എം. നേതാവ് എ.കെ.ബാലൻ.
പെരിയ കൊലപാതകത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
എല്ലാം നിയമപരമായ നടപടിയെന്നും പോലീസ് മികച്ച അന്വേഷണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.ഒരു കോണ്‍ഗ്രസ്കാരൻ മറ്റൊരു കോണ്‍ഗ്രസുകാരനെ കൊല്ലാൻ യാതൊരു മടിയും കാണിക്കാത്ത ക്രിമിനല്‍ പാർട്ടിയാരാണെന്ന് കേരളം കണ്ടതാണെന്ന് എ.കെ.ബാലൻ പറഞ്ഞു.
അതേസമയം പെരിയ കൊലപാതകത്തെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി വിധി വന്നതിനുശേഷം പ്രതികരിക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിധി ഭാഗികമായിട്ടേ വന്നിട്ടുള്ളൂ, എല്ലാം കൂടി വന്നിട്ട് പറയാമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്