കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസകോശത്തിലെ പരിക്കിൽ നേരിയ രീതിയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇനിയുളള വെല്ലുവിളി ശ്വാസകോശത്തിലെ ചതവും ഇൻഫെക്ഷൻ ഇല്ലാതാക്കലുമാണ്. ഉമാ തോമസ് എംഎൽഎ ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെന്നും, ഗുരുതരാവസ്ഥയിൽ തന്നെയാണ് തുടരുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
കാലത്ത് ഏഴ് മണിയോടെ ഉമാ തോമസ് കണ്ണ് തുറന്നെന്നും ഡോക്ടർമാരും മകനും സംസാരിക്കുന്നതിനോട് പ്രതികരിച്ചെന്നും മെഡിക്കൽ സംഘം പറഞ്ഞു.
കാലുകൾ അനക്കിയും, ചിരിച്ചുകൊണ്ട് മകന്റെ കൈകൾ പിടിച്ചതുമെല്ലാം എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ ആശാവഹമായ പുരോഗതിയാണെന്ന് ഡോക്ടർമാർ പറഞ്ഞു.
അമ്മ വിളികേൾക്കുന്നുണ്ടെന്നും പതുക്കെയാണെങ്കിലും അത് പ്രതീക്ഷയാണെന്നും മകൻ വിഷ്ണു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്