പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന; മന്ത്രി സജി ചെറിയാനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

JANUARY 3, 2025, 3:26 AM

തൃശൂർ: മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി ലഭിച്ചതായി റിപ്പോർട്ട്. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി വന്നിരിക്കുന്നത്. കെപിസിസി സെക്രട്ടറിയും തൃശൂർ കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേലാണ് പരാതി നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം. 

പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഇദ്ദേഹം പരാതി നൽകിയത്. 2003 ൽ പാർലമെൻ്റ് പാസാക്കിയ കോടതി നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തത്. ഭരണഘടനയേയും നിയമ നിർമാണ സഭകളെയും മന്ത്രി അവഹേളിച്ചു. കുട്ടികളെ പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam