തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്ക് കുറഞ്ഞെന്ന് മോട്ടോര്‍ വാഹന വകുപ്പ്. 2024 ല്‍ 48836 അപകടങ്ങളില്‍ നിന്ന് 3714 പേരാണ് മരിച്ചത്. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് അപകടങ്ങളില്‍ മരണ നിരക്ക് കുറഞ്ഞത്. ചെറുതല്ല ആശ്വാസമെന്ന പേരിലാണ് അപകട മരണ നിരക്ക് കുറഞ്ഞ കണക്കുകള്‍ സോഷ്യല്‍ മീഡിയില്‍ മോട്ടോര്‍ വാഹന വകുപ്പ് പങ്കുവച്ചത്.
2023 ല്‍ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളില്‍ 4080 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമായെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
എഐ കാമറകളും എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളും ചേര്‍ന്ന് നടത്തിയ മികച്ച എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനവും അതിനോട് സഹകരിച്ച് ഒരു വലിയ ഭൂരിപക്ഷം ഹെല്‍മറ്റ് സീറ്റ് ബെല്‍റ്റ് എന്നിവ ശീലമാക്കിയതും മരണനിരക്ക് കുറയ്ക്കുന്നതിന് കാരമായെന്ന് എംവിഡിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്