കണ്ണൂര്‍: പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേയ്ക്ക് മാറ്റിയതായി റിപ്പോർട്ട്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി.
അതേസമയം കോടതി നിർദേശപ്രകാരമാണ് മാറ്റിയതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്