തൃശൂർ: തിരുവമ്പാടി വേല വെടിക്കെട്ടിനും അനുമതി ലഭിച്ചതായി റിപ്പോർട്ട്. വെടിക്കെട്ടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് എഡിഎം തിരുവമ്പാടി ദേവസ്വത്തിന് കൈമാറി.
അതേസമയം കഴിഞ്ഞ ദിവസം പാറമേക്കാവ് ദേവസ്വം ബോർഡിനും വേല വെടിക്കെട്ടിനുള്ള അനുമതി നൽകിയിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ദേവസ്വങ്ങൾക്ക് വെടിക്കെട്ടുള്ള അനുമതി ലഭിച്ചത്.
നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം ഇരു ദേവസ്വങ്ങളുടെയും വേല വെടിക്കെട്ട് അനുമതി നിഷേധിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ ഇരുദേവസ്വങ്ങളും നടപ്പിലാക്കിയതിനു പിന്നാലെയാണ് എഡിഎം അനുമതി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്