കൊല്ലം: ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടതായി റിപ്പോർട്ട്. ഗുരുവായൂർ - മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനിൽ നിന്ന് ബോഗികൾ വേർപെട്ടത്. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ വേർപെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേർന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു.
ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നീട് റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്