തൃശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടില്‍ വന്‍ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. പ്രഭ സൗണ്ട് ആന്റ് ഇലക്ട്രിക്കല്‍സ് ഉടമ അമ്പാടി ജയന്റെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്.
രാവിലെ വീട്ടിലെ പൂജ മുറിയില്‍ വിളക്ക് കത്തിച്ച് വച്ച ശേഷം ക്ഷേത്രദര്‍ശനത്തിനായി പോയതായിരുന്നു ജയന്‍. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
തീപിടിത്തത്തിൽ വീടിന്റെ സീലിംഗിനും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികൾ ജയനെ ഫോണിൽ വിളിച്ച് പറയുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്