തൃശൂരിൽ ഓടിക്കൊണ്ടിരുന്ന  ഒട്ടോറിക്ഷയ്ക്ക് തീപിടിച്ചു 

JANUARY 3, 2025, 3:31 AM

തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന  ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടമുണ്ടായതായി റിപ്പോർട്ട്. സിഎൻജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത്. 

ശക്തൻ സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഡ്രൈവർ വാഹനം നിർത്തി രക്ഷപ്പെട്ടത് കാരണം വലിയ അപകടം ഒഴിവായി. വാഹനത്തിൽ യാത്രക്കാരും ഉണ്ടായിരുന്നില്ല.

സിഎൻജി ഓട്ടോറിക്ഷയിൽ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഓട്ടോയുടെ സിഎൻജി ടാങ്കിന് തീപിടിച്ചിരുന്നില്ല. അതിനാൽ വലിയ പൊട്ടിത്തെറി ഒഴിവായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam