കോട്ടയം: ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡിസി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി എ.വി ശ്രീകുമാറാണ് ഒന്നാം പ്രതി. സംഭവത്തില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസിയെയും ചോദ്യം ചെയ്യും. ഐപിസി 406, 417, ഐടി ആക്ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇപി ജയരാജനെ വ്യക്തിഹത്യ ചെയ്യാനാണ് തിരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്തു വിട്ടതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇപി തന്റെ ആത്മകഥയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ കുറിപ്പുകളായെഴുതി കണ്ണൂര്‍ ദേശാഭിമാനി ബ്യൂറോ ചീഫ് രഘുനാഥന് കൈമാറിയിരുന്നു. രഘുനാഥനില്‍ നിന്നും എ.വി ശ്രീകുമാര്‍ ഇത് വാങ്ങുകയായിരുന്നു.
പ്രസിദ്ധീകരിക്കാമെന്ന ഉറപ്പോടെയാണ് രഘുനാഥനില്‍ നിന്ന് ശ്രീകുമാര്‍ ഇത് വാങ്ങിയത്. എന്നാല്‍ രഘുനാഥന്‍ കൊടുത്ത ഭാഗങ്ങള്‍ മാത്രമല്ല, കൂടുതല്‍ ഭാഗങ്ങള്‍ ചേര്‍ത്തു കൊണ്ടാണ് പുസ്തകം പ്രസിദ്ധീകരണത്തിന്റെ അവസാനഘട്ടത്തിലേക്ക് എ.വി ശ്രീകുമാര്‍ എത്തിച്ചിരിക്കുന്നത്. നേരത്തെ ഡിസി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേര്‍ക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു.
ഇദേഹത്തെ ഡിസി ബുക്‌സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇപി ജയരാജനും ഇപിയുമായി ഇതു സംബന്ധിച്ച് ഒപ്പിട്ട കരാറില്ലെന്ന് രവി ഡിസിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രസാധനത്തിന് ധാരണയുള്ളതായി വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്