ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്ഐആറിൻറെ പകർപ്പ് പുറത്ത്.
എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്ഐആറിൽ പറയുന്നു.
സംഘത്തിൽ നിന്ന് 3ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്. കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയും ഇവരിൽ നിന്ന് കണ്ടെത്തിയിരുന്നു.
മകനെതിരെ ഉള്ളത് വ്യാജ വാർത്തയാണെന്നും മാധ്യമങ്ങൾ കള്ളവാർത്ത നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു, ഈ സംഭവവികാസങ്ങൽക്കിടെയാണ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത് വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്