തിരുവനന്തപുരം: സർവകാല റെക്കോർഡിൽ എത്തി കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം.
കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി ക്യത്യമായ പ്ലാനിംഗോടുകൂടി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അഡീഷണൽ സർവീസുകളും വീക്കെൻഡ് സർവീസുകളും നടത്തിയത് യാത്രക്കാർക്ക് ഏറെ ഗുണകരമായി.
കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സ്പെഷ്യൽ സർവീസ്നൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തിയിരുന്നു. അതിനൊപ്പം കടുത്ത നഷ്ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കിയതും ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കാൻ സഹായിച്ചു.
ശബരിമല വരുമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ ഗണ്യമായ കുറവ് ഉണ്ടായിട്ടും ആകെ വരുമാനത്തിൽ 20 ലക്ഷത്തോളം രൂപ കഴിഞ്ഞ വർഷത്തേക്കാൾ അധികം ഉണ്ടായിയെന്നതാണ് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്