കിടപ്പുമുറിയില്‍ കമിതാക്കള്‍ ജീവനൊടുക്കിയ നിലയില്‍; സംഭവം ആലത്തൂരില്‍

DECEMBER 29, 2024, 4:32 AM

പാലക്കാട്: ആലത്തൂരില്‍ കമിതാക്കള്‍ ജീവനൊടുക്കിയ നിലയില്‍. പാലക്കാട് ആലത്തൂര്‍ വെങ്ങന്നൂരില്‍ വാലിപറമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ (18), കുത്തന്നൂര്‍ ചിമ്പുകാട് മരോണിവീട്ടില്‍ കണ്ണന്റെ മകന്‍ സുകിന്‍ (23) എന്നിവരാണ് മരിച്ചത്.

പെണ്‍കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ഷാളിന്റെ രണ്ട് അറ്റത്തുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയ സഹോദരന്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലായിരുന്നു.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam