വാഷിംഗ്ടണ്‍: ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ ന്യൂ ഓര്‍ലിയാന്‍സില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം പാഞ്ഞുകയറി 10 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബര്‍ബണ്‍ സ്ട്രീറ്റിന്റെയും ഐബര്‍വില്ലയുടെയും ജംഷനില്‍ പുലര്‍ച്ചെ 3.15 ഓടെയാണ് സംഭവം.
ട്രക്ക് അതിവേഗത്തില്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഡ്രൈവര്‍ പുറത്തിറങ്ങി വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് വെടിവച്ചു എന്നാണ് സൂചന. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്