പാർക്കിങ്ങ് ക്രമീകരണങ്ങൾ ഉൾപ്പെടെ വിശദ വിവരങ്ങൾ
ന്യൂയോർക്ക് : ഡിസംബർ 21-ാം തിയതി അന്തരിച്ച സീറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്‌സ് സെയിന്റ് തോമസ് സീറോ മലബാർ ഇടവകയുടെ സ്ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം 2025 ജനുവരി 2, 3 (വ്യാഴം, വെള്ളി) ദിവസങ്ങളിലും, സംസ്‌കാര ശുശ്രുഷകൾ ജനുവരി 4-ാം തിയതി ശനിയാഴ്ചയും നടക്കും.
ജനുവരി 2-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്‌സിലുള്ള ഫ്‌ളിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക് 10710).
ജനുവരി 3 വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ രാത്രി 9 മണിവരെ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ്, 221 സ്ട്രീറ്റ്, ബ്രോങ്ക്‌സ്, ന്യൂയോർക്ക്, 10467) വച്ചും നടത്തുന്നതാണ്.
സംസ്‌കാര ശുശൂഷകൾ ജനുവരി 4-ാം തിയതി ശനിയാഴ്ച രാവിലെ 8:30ന് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്‌കാരം നടക്കും (575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, ന്യൂയോർക്ക് 10603)
സംസ്‌കാര ശുശ്രുഷകൾക്ക് ജോസച്ചന്റെ സ്വന്തം രൂപതയായ മാനന്തവാടി രൂപതയുടെ ബിഷപ്പ് മാർ ജോസ് പൊരുന്നേടം മുഖ്യ കാർമ്മികത്വം വഹിക്കും. കൂടാതെ, മറ്റു മെത്രാൻമാരും, നിരവധി വൈദികരും രണ്ടു ദിവസത്തെ പൊതുദർശനത്തിലും, സംസ്‌കാര ശുശ്രുഷക്കും കാർമ്മികത്വം വഹിക്കും.
പൊതുദർശന, സംസ്‌കാര ദിവസങ്ങളിൽ വിപുലമായ പാർക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു
അടുത്തുള്ള എയർപോർട്ടുകൾ: വൈറ്റ് പ്ലെയിൻസ്, ലഗാഡിയ, ജോൺ എഫ്. കെന്നഡി)
ജോസച്ചന്റെ അനുസ്മരണ കുർബാനയും ശുശ്രൂഷകളും ജനുവരി 5-ാം തിയതി ഞായറാഴ്ച രാവിലെ പത്തുമണിക്ക് ബ്രോങ്ക്‌സ് ദേവാലയത്തിൽ വച്ച് നടക്കും. മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. അതിനുശേഷം അനുശോചന യോഗവും പാരിഷ്ഹാളിൽ കൂടുന്നതാണ്. ഏവർക്കും സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. കുര്യാക്കോസ് വടന - വികാരി, ജനറൽ എൻക്വയറി - ഷോളി കുമ്പിളുവേലി(914-330-6340), ട്രാൻസ്‌പോർട്ടേഷൻ - ജോജോ ഒഴുകയിൽ (646-523-3710), താമസം - ഷാജിമോൻ വടക്കൻ (914-572-1368), പാർക്കിംഗ് - ജോർജ് കരോട്ട് (347-542-2713)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്