കണ്ണൂര്‍: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. 11 വയസുകാരി നേദ്യാ രാജേഷ് ആണ് മരിച്ചത്. 14 കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ആരുടെയും നിലഗുരുതരമല്ല. ഇവരെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപമുള്ള ഇറക്കത്തില്‍ വച്ചാണ് ബസിന് നിയന്ത്രണം തെറ്റിയത്. മൂന്ന് തവണയാണ് ബസ് മറിഞ്ഞത്.
മറിയുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണ നിത്യ ബസിന് അടിയില്‍പെട്ടാണ് മരിക്കുന്നത്. ബസ് പൊക്കിയതിന് ശേഷമാണ് കുട്ടി അടിയിലുണ്ടെന്ന് മനസിലായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പ്രധാന റോഡിലേക്ക് മറിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്