ശ്രീധരൻ പ്രതികൾക്ക് വേണ്ടി വാദിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചില്ലെന്ന് ശരത് ലാലിന്‍റെ സഹോദരി അമൃത

JANUARY 3, 2025, 8:00 PM

കാസര്‍കോട്: പെരിയക്കേസിൽ പ്രതിഭാഗം അഭിഭാഷകൻ സി.കെ.ശ്രീധരനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്‍റെ സഹോദരി അമൃത രം​ഗത്ത്.

 വീട്ടിൽ വന്ന് കേസിന്‍റെ രേഖകളല്ലാം പരിശോധിക്കുകയും പഠിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം സിപിഎമ്മിലേക്ക് പോയതെന്ന് അമൃത പറഞ്ഞു.

 ശ്രീധരൻ പ്രതികൾക്ക് വേണ്ടി വാദിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചില്ലെന്നും അമൃത പറഞ്ഞു. 

vachakam
vachakam
vachakam

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും   കോടതി വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. 

അതേസമയം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam