തിരുവനന്തപുരത്ത് ബീവറേജസ് കോര്‍പ്പറേഷന്‍റെ മദ്യവില്‍പ്പന ശാലയില്‍ വൻ കവര്‍ച്ച

DECEMBER 29, 2024, 9:54 AM

തിരുവനന്തപുരം: ആര്യനാട് ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവില്‍പ്പന ശാലയില്‍ വൻ കവർച്ച. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി വിവരം.

ഞായറാഴ്ച പുലർച്ചെ നാലോടെയാണ് രണ്ടംഗ സംഘം ബിവറേജസ് ഷട്ടറിന്‍റെ പൂട്ടു പൊളിച്ച്‌ അകത്തു കടന്ന് കവർച്ച നടത്തിയത്.

മുഖം മൂടി ധരിച്ച മോഷ്ടാക്കള്‍ കൃത്യത്തിന് ശേഷം സിസിടിവി ക്യാമറയുടെ കേബിളുകളും നശിപ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ആര്യനാട് പോലീസ്, ഫോറൻസിക് സംഘം എന്നിവർ പ്രദേശത്ത് പരിശോധന നടത്തി. മോഷ്ടാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam