വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത ആളാണ് ഇലോണ്‍ മസ്‌ക്. ട്രംപ് സര്‍ക്കാരില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് അദ്ദേഹം മസ്‌കിന് നല്‍കിയിരിക്കുന്നത്. 400 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ആദ്യ വ്യക്തി എന്ന നാഴികക്കല്ല് കൈവരിച്ചിരിക്കുന്ന മസ്‌കിനെക്കുറിച്ചുള്ള പുതിയ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ച. ട്രംപിന്റെ പ്രധാന വസതിക്ക് അടുത്താണ് മസ്‌ക് താമസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ എക്സ്‌ക്ലൂസീവ് എസ്റ്റേറ്റായ മാര്‍-എ-ലാഗോയുടെ ഗ്രൗണ്ടില്‍ ഒരു കോട്ടേജ് വാടകയ്ക്ക് എടുത്താണ് മസ്‌ക് താമസിക്കുന്നത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. മാര്‍-എ-ലാഗോ പ്രോപ്പര്‍ട്ടിയുടെ ഭാഗമായ ബനിയന്‍ കോട്ടേജിന് മുമ്പ് ഒരു രാത്രിക്ക് നിരക്ക് കുറഞ്ഞത് 2,000 ഡോളര്‍ ആയിരുന്നു. സന്ദര്‍ശകര്‍ അവിടെ നിന്ന് പോകുമ്പോള്‍ മൊത്തം വാടക ഒരുമിച്ച് നല്‍കുന്നതാണ് രീതി. എന്നാല്‍ മസ്‌ക് എത്ര രൂപ നല്‍കും എന്ന് വ്യക്തമല്ല. മസ്‌കിന്റെ താമസത്തിന്റെ കൃത്യമായ ചിലവും വാടകയ്ക്കായി ട്രംപ് എന്തെങ്കിലും സാമ്പത്തിക ക്രമീകരണങ്ങള്‍ വരുത്തുമോ എന്നതും വ്യക്തമല്ല.
അതേ സമയം, ട്രംപിന്റെ ഭരണത്തില്‍ മസ്‌കിന് അമിതമായ പ്രധാന്യം കിട്ടുന്നുണ്ടെന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഈ റിപ്പോര്‍ട്ട്. പ്രസിഡന്റ് മസ്‌കായിരിക്കുമോ എന്ന തരത്തലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ മസ്‌കിനെ ട്രംപ് പുകഴ്ത്തിയിരുന്നു. മികച്ച പ്രവര്‍ത്തനമാണ് മസ്‌ക് ചെയ്യുന്നത് എന്നാണ് ട്രംപ് പറഞ്ഞത്. മസ്‌ക് സര്‍ക്കാര്‍ കാര്യക്ഷമതയുടെ പുതിയ വകുപ്പിന്റെ തലവനാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകള്‍ നിയന്ത്രിക്കുക എന്നിവയൊക്കെ വകുപ്പിന്റെ ചുമതലയില്‍ പെടുന്നതാണ്. സര്‍ക്കാര്‍ ചെലവുകളുടെ മേല്‍നോട്ടം മസ്‌കിന് നല്‍കുമെന്ന് പ്രചാരണ സമയത്ത് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്