തൃശൂര്‍: തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി എന്ന 60 കാരിയാണ് മരിച്ചത്.
ഇന്ന് രാവിലെ 7 .15 ആയിരുന്നു അപകടം. കാട്ടുകുളം ഗവ. വൊക്കേഷണൽ സ്കൂൾ ഗ്രൗണ്ടിന് സമീപത്തെ വളവിൽ ബസ് തിരിയുമ്പോഴാണ് സീറ്റിൽ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീണത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലംകോട് നിന്ന് കാടാമ്പുഴക്ക് വരികയായിരുന്ന മർവ എന്ന പേരുള്ള സ്വകാര്യ ബസിൽ നിന്നാണ് ഇന്ദിരാ ദേവി തെറിച്ചുവീണത്.
റോഡിലേക്ക് തെറിച്ചുവീണ ഇന്ദിരയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കേൽക്കുകയായിരുന്നു. ബസിന്‍റെ ഡോറിലൂടെയാണ് ഇന്ദിര പുറത്തേക്ക് തെറിച്ച് വീണത്.
പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ബ്രേക്ക് ചവിട്ടിയെന്നാണ് ഡ്രൈവറുടെ മൊഴി. സംഭവത്തെ തുടര്‍ന്ന് പഴയന്നൂര്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്