തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസില്‍ കൊലക്കുറ്റവും ഗുഢാലോചനയും തെളിഞ്ഞതായുള്ള സി.ബി.ഐ. കോടതിവിധി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണ്.
ക്രിമിനല്‍ കുറ്റവാളികള്‍ക്കെതിരെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ആഭ്യന്തരവകുപ്പ് അതിന് ശ്രമിക്കുന്നതിനു പകരം കുറ്റവാളികളെ രക്ഷിക്കുന്നതിന് സി.ബി.ഐ. അന്വേഷണത്തിനെതിരെ സുപ്രിംകോടതിയെവരെ സമീപിക്കാന്‍ തയ്യാറായത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
നിയമം നടപ്പാക്കുന്നതിനു പകരം നിയമ ലംഘകര്‍ക്ക് രക്ഷാ കവചം ഒരുക്കിയ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് തല്‍സ്ഥാനത്ത് തുടരാനുള്ള അര്‍ഹത തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുകയാണ്.
ഈസാഹചര്യത്തില്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞേ മതിയാകൂ.
ചില പ്രതികളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കി വെറുതെ വിടാനിടയായ സാഹചര്യം സി.ബി.ഐ. പരിശോധിക്കണം. മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതിനുവേണ്ടിയുള്ള തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുകയും വേണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്