തിരുവനന്തപുരം: തിരുവനന്തപുരത്തെ മണക്കാട് പാലസ്തീന്‍ അനുകൂല പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇഖ്ബാല്‍ എന്നയാളാണ് ഫോര്‍ട്ട് പൊലീസ് പിടിയിലായത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് പൊലീസിന്റെ സംശയം. മണക്കാട് ജൂപ്പിറ്റര്‍ ജങ്ഷനില്‍ ആണ് പോസ്റ്റര്‍ ഒട്ടിച്ചത്.
ഹിന്ദു മത വിശ്വാസിയായ സ്ത്രീക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്ററിന് മുകളില്‍ പ്രേ ഫോര്‍ പാലസ്തീന്‍ എന്നാണ് എഴുതിയത്. ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങള്‍ അനാവശ്യമായി തകര്‍ക്കുന്നുവെന്നും പോസ്റ്ററില്‍ എഴുതിയിരുന്നു. കമലേശ്വരം ഭാഗത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മണക്കാട്ടെ ഒരു ഹോട്ടലില്‍ പാചക തൊഴിലാളിയായി ജോലി ചെയ്യുകയാണ് പ്രതി. ഇയാളുടെ ബംഗ്ലാദേശ് പശ്ചാത്തലം കണ്ടെത്തുന്നതിനായി പൊലീസില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു. ബംഗ്ലാദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
മുന്‍പ് അസം പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കാസര്‍കോട് കാഞ്ഞങ്ങാട് നിന്നും പിടികൂടിയ ബംഗ്ലാദേശ് പൗരനായ യുവാവിന് അല്‍ ഖ്വായ്ദ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഷാബ് ഷെയ്ഖ് എന്നയാളാണ് കാഞ്ഞങ്ങാട് നിന്ന് പിടിയിലായത്. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് പെയിന്റിംഗ്, കോണ്‍ക്രീറ്റ് ജോലികള്‍ ചെയ്തുവരികയായിരുന്നു ഇയാള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്