കാസർകോട് എരഞ്ഞിപ്പുഴയിൽ 17കാരൻ മുങ്ങിമരിച്ചു; 2 കുട്ടികളെ കാണാനില്ല, തെരച്ചിൽ തുടരുന്നു

DECEMBER 28, 2024, 4:01 AM

കാസർകോട്: കാസർകോട് എരഞ്ഞിപ്പുഴയിൽ കുട്ടി മുങ്ങിമരിച്ചതായി റിപ്പോർട്ട്. സി​ദ്ധിഖിന്റെ മകൻ റിയാസാണ് മരിച്ചത്. രണ്ട് കുട്ടികൾ ഒഴുക്കിൽപെട്ടു. ഈ രണ്ട് പേർക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

ഇന്ന് ഉച്ചയോടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ എന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് പേരും മുങ്ങിപ്പോകുകയായിരുന്നു. ഇവരിൽ റിയാസ് എന്ന കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പോകുന്ന വഴിക്ക് മരണം സംഭവിക്കുകയായിരുന്നു.

17 വയസാണ് റിയാസിന്. യാസീൻ (13), സമദ് (13) എന്നിവർക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam