ആലപ്പുഴ: ഏറെ മാധ്യമശ്രദ്ധ നേടിയ സംഭവമായിരുന്നു ആലപ്പുഴയിൽ ഗുരുതര ജനിതക വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിന്റെ വിഷയം. മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തോടെ ആരോഗ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും കുഞ്ഞിന്റെ തുടർ ചികിത്സ സംബന്ധിച്ച് പെട്ടെന്ന് നടപടി കൈക്കൊള്ളും എന്നും വ്യക്തമാക്കിയിരുന്നു,
എന്നാൽ ഇപ്പോൾ കുഞ്ഞിന്റെ തുടർ ചികിത്സയിൽ തീരുമാനം വൈകുകയാണ്. കുഞ്ഞിന് വീണ്ടും എംആർഐ സ്കാനിംഗ് ഉൾപ്പടെ ഉള്ള പരിശോധന നടത്തും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.
അതേസമയം കുഞ്ഞിന് നിലവിൽ നൽകുന്ന ചികിത്സകൾ സൗജന്യമായി നൽകണമെന്ന് സർക്കാരിൽ നിന്ന് നിർദേശം ലഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം തുടർ ചികിത്സ സംബന്ധിച്ച തീരുമാനം ഇപ്പോഴും ഇല്ലെന്ന് കുഞ്ഞിന്റെ പിതാവ് അനീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം കുഞ്ഞിൻറെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. എംആർഐ ഉൾപ്പടെ ഇതുവരെ നടത്തിയ ഏട്ടോളം ടെസ്റ്റുകൾ വീണ്ടും നടത്തണം.
എന്നാൽ, ഇതൊന്നും ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ നിർദേശപ്രകാരം ഉള്ളതല്ല. തുടർ ചികിത്സ സംബന്ധിച്ച വിദഗ്ദ സംഘത്തിന്റെ നിർദേശം ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പ് അധികൃതരുടെ അവഗണനയ്ക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ് പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകർ.
വായിലെ ശ്രവം തലച്ചോറിലേക്ക് പോകാൻ സാധ്യത ഉള്ളതിനാൽ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നുമാണ് ഡോക്ടർ മാർ നൽകിയ നിർദേശം. കുഞ്ഞിൻറെ ചികിത്സയുമായി ബന്ധപ്പെട്ട് ദിവസേന വീണ്ടും വീണ്ടും ആശുപത്രിയിൽ പോകുകയാണ് കുടുംബം. അപ്പോഴും കാരണക്കാരായവർക്കെതിരെ നടപടി ഇല്ലെന്ന് കുടുംബം ആവർത്തിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്