പ്രായം 35 കഴിഞ്ഞു, എന്നിട്ടും സ്‌കൂള്‍ ബസിന് വിരമിക്കലില്ല

DECEMBER 27, 2024, 9:10 PM

തിരുവനന്തപുരം: പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് നിർബന്ധിത റിട്ടയർമെൻ്റ് കേന്ദ്രസർക്കാർ നടപ്പാക്കുമ്പോൾ സംസ്ഥാനത്ത് സ്‌കൂൾ വാഹനങ്ങൾക്ക് പ്രായപരിധിയില്ല.

35 വർഷം വരെ പഴക്കമുള്ള വാഹനങ്ങളാണ് ഓടുന്നത്. ബസുകൾ ഉൾപ്പെടെയുള്ള മറ്റെല്ലാ പൊതുവാഹനങ്ങളുടെയും ആയുസ്സ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും സ്കൂൾ വാഹനങ്ങളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

29,000 അംഗീകൃത സ്കൂൾ വാഹനങ്ങളിൽ പകുതിയോളം 10-15 വർഷം പഴക്കമുള്ളവയാണ്. 20 വർഷത്തിലേറെ പഴക്കമുള്ള 1500 എണ്ണമുണ്ട്. പഴയ വാഹനങ്ങൾ പൊളിച്ചുനീക്കുന്ന നയം മൂലം 3000 സർക്കാർ വാഹനങ്ങൾ ഉപേക്ഷിക്കേണ്ടി വന്നപ്പോഴും സ്കൂൾ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

vachakam
vachakam
vachakam

എത്ര പഴക്കമുണ്ടെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള എജുക്കേഷണല്‍ ഇൻസ്റ്റിറ്റിയൂഷൻ ബസായി (ഇ.ഐ.ബി.) മാറ്റാം. കാലപ്പഴക്കത്തില്‍ പെർമിറ്റ് നിഷേധിക്കപ്പെടുന്ന റൂട്ട് ബസുകള്‍വരെ മഞ്ഞച്ചായം പൂശി സ്കൂള്‍ വാഹനമായി നിരത്തിലെത്തും.

കൃത്യമായി അറ്റകുറ്റപ്പണി നടത്തിയാലും സാങ്കേതികത്തകരാറിന് സാധ്യതയുണ്ട്. ഇതും അന്തരീക്ഷമലിനീകരണവും കൂടി കണക്കിലെടുത്താണ് പഴയവാഹനങ്ങളുടെ ഉപയോഗം കേന്ദ്രം തടഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam