തൃശ്ശൂർ : ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെൽ 'സൺ ബേൺ' തൃശൂരിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ന്യൂ ഇയറിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പരിപാടി നടത്തും എന്നാണ് ലഭിക്കുന്ന വിവരം.
മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ ഡി ജെ, ഗൗരി ലക്ഷ്മിയുടെ ബാന്റിന്റെ പെർഫോമൻസ് തുടങ്ങിയവ ഉണ്ടാകും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഡിസംബർ 31 ന് വൈകിട്ട് 6 മുതൽ 10.30 വരെയാണ് പരിപാടി.
അയ്യായിരം മുതൽ പതിനായിരം വരെ ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പാസ് വഴിയാണ് പ്രവേശനം നടത്തുക. തൃശൂർ കോർപ്പറേഷൻ, വ്യാപാരി വ്യവസായി തൃശൂർ ജില്ലാ സമിതി, ഇവന്റ് മാനെജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്