പെരിയ: പെരിയ ഇരട്ടക്കൊലപാതക കേസില്‍ കൊച്ചി സിബിഐ കോടതി നാളെ വിധി പറയാനിരിക്കെ കേസിലെ പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്.
കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജാണ് കേസിലെ പതിനാലാം പ്രതി കെ മണികണ്ഠന്‍, ഇരുപതാം പ്രതി കെ വി കുഞ്ഞിരാമന്‍ എന്നിവർക്കൊപ്പം വേദി പങ്കിട്ടത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എം ടി അനുസ്മരണ പരിപാടിയിലാണ് സംഭവം. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് അനുമതി വാങ്ങിയെന്ന് അഡ്വ. ബാബുരാജ് വിശദീകരിച്ചു.
അതേസമയം, പെരിയ കേസിൽ നാളെ വിധി വരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് നാളെ വിലക്കുണ്ട്.
2019 ഫെബ്രുവരി 17നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കല്യോട്ട് വച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്