മുംബൈ: വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ്.
അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം ഉണ്ടായത്. ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാര്‍ പരിശോധന നടത്തുകയായിരുന്നു.
തുടർന്ന് ശുചിമുറിയില്‍ നിന്ന് സിഗരറ്റ് കുറ്റി കണ്ടെത്തി. ഇതോടെ പുകവലിച്ചത് താനാണെന്ന് മുഹമ്മദ് സമ്മതിച്ചു. യുവാവിന്റെ പോക്കറ്റില്‍ നിന്ന് ആറ് സിഗരറ്റുകളും കണ്ടെടുത്തു.
അതേസമയം വിമാനത്തില്‍ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് ഇയാള്‍ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് നല്‍കിയ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്