തൃശൂർ: തൃശൂർ മേയർ എംകെ വർഗീസിനെതിരെയുള്ള ആരോപണങ്ങളിൽ നിലപാട് മയപ്പെടുത്തി വിഎസ് സുനിൽകുമാർ.
ഇന്നലെ പറഞ്ഞത് കഴിഞ്ഞു. അവിടം കൊണ്ട് അവസാനിപ്പിക്കുന്നു, എംകെ വർഗീസിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും വിഎസ് സുനിൽകുമാർ വ്യക്തമാക്കി.
മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരമാണ്. അത് തുടരട്ടെ. ഭവന സന്ദർശന വിവാദം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല.
പരസ്പരം വീടുകളിൽ പോയത് സൗഹൃദ സന്ദർശനം മാത്രമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്