പത്തനംതിട്ട: കൊടുമണിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിൻ്റെ വീടിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമുഴിക്കലിന്റെ വീടാണ് അയൽവാസികൾ അടങ്ങുന്ന സംഘം അടിച്ചു തകർത്തത്. ഇദ്ദേഹത്തിന്റെ സഹോദരി ശ്രീവിദ്യയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു.
വഴി തർക്കത്തിന്റെ പേരിൽ കൊടുമൺ മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമുഴിക്കലിന്റെ കുടുംബവും അയൽവാസികളും തമ്മിൽ തർക്കം ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോടതിയിൽ നിന്ന് താൽക്കാലിക അനുകൂല ഉത്തരവ് വാങ്ങിയതാണ് വീടാക്രമണത്തിന് കാരണമായതെന്നാണ് അനിൽ പറയുന്നത്.
സംഭവത്തിൽ മൂന്നുപേരെ പ്രതിചേർത്ത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കൊടുമൺ പൊലീസ് കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്