തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ എറണാകുളം സിബിഐ കോടതി വിധി സിപിഎമ്മിന്റെ മസ്തിഷ്‌കത്തിന് കിട്ടിയ അടിയാണെന്ന പ്രതികരണവുമായി വടകര എംഎൽഎ കെകെ രമ.
സിപിഎമ്മിന് കൊലപാതകത്തിൽ പങ്കില്ലെന്ന് പറഞ്ഞുകൊണ്ടേയിരുന്ന, സിബിഐ അന്വേഷണത്തെ നഖശികാന്തം എതിർത്ത് അതിന് വലിയ തുക ചെലവാക്കി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ പാർട്ടി കൊണ്ടുവന്നു. അപ്പോഴെ നമുക്ക് അറിയാം പാർട്ടിക്ക് കൊലയിലുള്ള പങ്ക്. നേതാക്കൾ ശിക്ഷിക്കപ്പെടുമെന്ന് സിപിഎമ്മിന് നേരത്തെ അറിയാവുന്നത് കൊണ്ടാണ് സിബിഐ അന്വേഷണത്തെ എതിർത്തതെന്നും കെകെ രമ പ്രതികരിച്ചു.
'ഇത് ഏതെങ്കിലും വാടക കൊലയാളികൾ മാത്രം നടത്തിയ കൊലപാതകമല്ല. ഏറ്റവും പ്രമുഖനായ സിപിഎം മുൻ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായ നേതാവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒന്നാം പ്രതി ലോക്കൽ കമ്മിറ്റി മെമ്പറാണ്. പാർട്ടി വളരെ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ കൊലപാതകമാണ്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കേരളത്തെ വല്ലാതെ നടുക്കിയ സംഭവമായിരുന്നു പെരിയ ഇരട്ടക്കൊല എന്നും കെകെ രമ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്