തിരുവനന്തപുരം: വി എസ് സുനില്‍ കുമാറിന് മറുപടിയുമായി തൃശൂര്‍ കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസ്.
കെ സുരേന്ദ്രൻ വളരെ ആത്മാർത്ഥയോടെയാണ് ക്രിസ്മസ് സന്ദേശവുമായി എത്തിയതെന്ന് തനിക്ക് ബോധ്യപെട്ടുവെന്നും എന്നാൽ സുനിൽ കുമാർ എന്തിനാണ് സുരേന്ദ്രൻ്റെ വീട്ടിൽ പോയതെന്ന് വ്യക്തമാക്കണമെന്നും എം കെ വർഗീസ് പറഞ്ഞു.
തന്നെ ബിജെപിയിൽ എത്തിക്കണമെന്നാണ് സുനിൽ കുമാറിൻ്റെ ആഗ്രഹമെന്ന് തോന്നുന്നുവെന്നും പക്ഷെ താൻ സിപിഐഎമ്മില്‍ തന്നെ ഉറച്ച് നിൽക്കുമെന്നും എം കെ വർഗീസ് പ്രതികരിച്ചു.
രണ്ട് കാലിലും മന്തുള്ള ആളാണ് ഒരു കാലിൽ മന്തുള്ളയാളെ കളിയാക്കുന്നത്. ഉള്ള്യേരിയിലുള്ള സുരേന്ദ്രൻ്റെ വീട്ടിൽ സുനിൽകുമാർ പോയി. തിരികെ സുനിൽ കുമാറിൻ്റെ അന്തികാടുള്ള വീട്ടിൽ സുരേന്ദ്രനും പോയി. എന്നാൽ ഇത് എന്തിന് എന്ന് തനിക്ക് അറിയില്ല. സുനിൽ കുമാറിന് എല്ലാ തിരെഞ്ഞെടുപ്പിലും ജയിക്കുന്ന തന്നോട് കണ്ണുകടിയാണെന്നും എം കെ വർഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സുനിൽ കുമാറിൻ്റെ തൃശൂരിലെ തോൽവി അദ്ദേഹത്തിന് ആരുടെയെങ്കിലും തലയിൽ വെച്ച് കെട്ടണം എന്നുള്ളത് കൊണ്ടാവാം തനിക്ക് എതിരെ ഇത്തരത്തിൽ ആരോപണങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്