കൊണ്ടോടി വെട്ടികാട് കുടുംബയോഗത്തിന്റെ 49-ാം വാർഷിക ആഘോഷങ്ങൾ നാലുകോടി പള്ളി ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരം പ്രിസൺ മിനിസ്ട്രിയിലെ ബഹു.ഫാ. ജോർജ്ജ് കാളാശേരി കുടുംബബധനങ്ങൾ ദൃഡമാകേണ്ടത് കാലഘട്ടത്തിന്റ് ആവശ്യം എന്ന് പ്രസ്താവിച്ചു. പ്രസിഡന്റ് ഡോ. സഖറിയാസ് പോളച്ചിറ അദ്ദൃക്ഷത വഹിച്ചു. നാലുകോടി പള്ളി വികാരി ഫാ.സഖറിയാസ് കരിവേലിൽ, ഫാ. മാതൃു പോളച്ചിറ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഫാ. ബെന്നി കുഴിയടി, ഫാ.ജോസ് കടുത്താനം, വിനോദ് വെട്ടികാട്, ജോഷി കൊല്ലാപുരം,കെ.റ്റി. മാതൃൂ കുഴിവേലിൽ, ബീന കുന്നത്ത്, തോമസ് സേവൃർ മാളിയേക്കൽ, ജെസി തോമസ്, സിബിച്ചൻ ഒട്ടത്തിൽ, എം.കെ. ജോസഫ്, കെ.എസ്. ഫിലിപ്പ്, എന്നിവർ പ്രസംഗിച്ചു. ഷാജി പി. മാണി മോട്ടിവേഷൻ ക്ളാസ് നയിച്ചു. 25,50 വിവാഹ വാർഷികം ആഘോഷിക്കുന്നവരെയും 10,12 ക്ളാസിലും മറ്റ് ഉന്നത വിജയം നേടിയവരെയും ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു. കേരളത്തിലെ നാനാഭാഗങ്ങളിൽ നിന്നുള്ള കുടുബാംഗങ്ങൾ പരിപാടികളിൽ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്