ന്യൂഡല്‍ഹി: ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ സുസുക്കിയുടെ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സുസുക്കിയുടെ പരിശ്രമങ്ങളും നേതൃത്വവും ഇന്ത്യയിലെ വാഹന നിര്‍മാണത്തില്‍ വിപ്ലവം സൃഷ്ടിച്ചുവെന്ന് ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.
ലിംഫോമ എന്ന അസുഖം ബാധിച്ച് കഴിഞ്ഞ ദിവസമാണ് സുസുക്കി അന്തരിച്ചത്. ഇന്ത്യ-ജപ്പാന്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് സുസുക്കി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹവുമായുള്ള തന്റെ കൂടിക്കാഴ്ചയും ചര്‍ച്ചകളും സ്‌നേഹത്തോടെ ഓര്‍മിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനിലെ സഹപ്രവര്‍ത്തകരുടെയും വിഷമത്തില്‍ പങ്കുചേരുന്നുവെന്നും ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും സുസുക്കിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സുസുക്കിക്ക് സാധിച്ചെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ ആഗോള പവര്‍ഹൗസായി മാറിയെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്